KOYILANDY DIARY

The Perfect News Portal

കാപ്പാട് തുവ്വക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു

കാപ്പാട്: തുവ്വക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു. തൂവക്കോട് മാവിളി ഹൌസിൽ ധന്യ (35). W/O പ്രജിത്, മകള്‍  പ്രാർത്ഥന (1.5) എന്നിവരാണ് മരണപെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി 15 മീറ്ററോളം ആഴം വരുന്ന കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂ നെറ്റിൻ്റെയും സേനാംഗങ്ങളും സഹായത്തോടുകൂടി അമ്മയെയും കുഞ്ഞിനെയും കരയ്ക്ക് എത്തിക്കുകയും ചെയ്തു. അതിനിടെ മരണം സംഭവിച്ചിരുന്നു. ശുദ്ധവായുവിൻറെ ദൗർലഭ്യം മൂലം BA സെറ്റ്  ഉപയോഗിച്ചാണ് കിണറ്റിൽ ഇറങ്ങിയത്.
സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO  പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ, ഹേമന്ത് ബി, അരുൺ എസ്, ഷിജു ടി പി, ശ്രീരാഗ്, റിനീഷ് പി കെ, ബിബിൻ, ഹോംഗാർഡ് മാരായ സോമകുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Advertisements