KOYILANDY DIARY.COM

The Perfect News Portal

താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. നിലവിൽ മാരിടൈം ബോർഡും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.


ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Share news
error: Content is protected !!