KOYILANDY DIARY

The Perfect News Portal

ഒഡീഷയിൽ ഏറ്റുമുട്ടൽ; പൊലീസ് വെടിവയ്പ്പിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഏറ്റുമുട്ടൽ. പൊലീസുമായുള്ള വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 തോക്ക് കണ്ടെടുത്തു.

മദൻപൂർ-രാംപൂർ പൊലീസിന്റെ പരിധിയിലുള്ള തപെരെംഗ-ലുബെൻഗഡ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബൊലാംഗീറിലെ ഭീമാ ഭോയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.