KOYILANDY DIARY

The Perfect News Portal

10 വയസ്സുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വർഷം കഠിന തടവും പിഴയും വിധിച്ചു

കൊയിലാണ്ടി: 10 വയസ്സുള്ള രണ്ടു കുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വർഷം കഠിന തടവും, പത്ത്‌ ലക്ഷം രൂപ പിഴയും. നടുവണ്ണൂർ, മലപ്പാട്ട്, കരുവടിയിൽ വീട്ടിൽ പുഷ്പരാജൻ (63) നു ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരവും,
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും, രണ്ടു കേസുകളിൽ ആയി ഇരുപതു വർഷം വീതം കഠിന തടവും, അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്..
2018 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്, പ്രതിയുടെ വീട്ടിൽ വെച്ചു ആളില്ലാത്ത സമയത്തു പല തവണകളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു, പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്നു പറഞ്ഞ് പ്രതി കുട്ടികളെ ഭീഷണി പെടുത്തുകയും ചെയ്തു. കുട്ടികളിൽ ഒരാൾ പീഡന വിവരം  പിന്നീടു് ചേച്ചിയോട് പറയുകയും, രണ്ട് കുട്ടികളുടെയും രക്ഷിതാക്കൾ ചൈൽഡ് ലൈൻ-നെ അറിയിക്കുകയും അവർ മുഖാന്തരം പോലീസിൽ പാരിതികൊടുക്കുകയുമായിരുന്നു.
Advertisements
ബാലുശ്ശേരി പോലീസാണ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.