KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന് ഫോട്ടോഗ്രാഫി പുരസ്കാരം

കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന് യുഎഇ ആർക്കിടെക്ച്ചറൽ സൊസൈറ്റിയുടെ പ്രത്യേക ഫോട്ടോഗ്രാഫി പുരസ്കാരം ലഭിച്ചു. ആർക്കിടെക്ചറിൽ സേവനങ്ങൾക്കുള്ള പ്രത്യേക ബഹുമതിയായാണ് പുരസ്കാരം നൽകിയത്. ദുബായ് രാജകുടുംബം ഷെയ്ക്ക് റാഷിദ് ബിൻ ഹംദാൻ അൽ മഖ്ദൂമിൽ നിന്നാണ് ഷംസുദ്ദീൻ അവാർഡ് സ്വീകരിച്ചത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ് ഷംസുദ്ദീൻ. കഴിഞ്ഞ 14 വർഷത്തിലധികമായി ദുബായ് മുനിസിപ്പാലിറ്റിയുടെ ഹെറിറ്റേജ് വിഭാഗം ഫോട്ടോഗ്രാഫറായി ഷംസു ജോലി ചെയ്യുന്നു. ഭാര്യ ശബാന മക്കൾ മുഹമ്മദ് ആൻഡ് ഷംസ.
Advertisements