CITU നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: CITU നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽപരിസരത്ത് നടന്ന പരിപാടി CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി സി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻ്റ് സെക്രട്ടറി യുകെ പവിത്രൻ, KGHDSEU (CITU) ഏരിയ സെക്രട്ടറി ശൈലേഷ് കെ.കെ, KGHDSEU (CiTU) സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ. ഒഞ്ചിയം, രശ്മി ps, cituകൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം. ലജിഷ. എ.പി. ലീന എ.കെ. തുടങ്ങിയവർ നേതൃത്വം നൽകി. മുഴുവൻ ആശുപത്രി വികസന സമിതി ജീവനക്കാരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
