കൊയിലാണ്ടിയിൽ ഇടിമിന്നലിൽ നിരവധി തെങ്ങുകൾ തീ പിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ സന്ധ്യയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നിരവധി തെങ്ങുകൾ തീ പിടിച്ചു. മുചുകുന്ന്, ചിങ്ങപുരം, തിക്കോടി ഉൾപ്പെടെ കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥലങ്ങളിലാണ് അഞ്ചോളം തെങ്ങുകൾ ഇടിമിന്നലിൽ കത്തിയത്. തെങ്ങിൻ്റെ ഓല ഉൾപ്പെടെ മുകൾ ഭാഗത്തായാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി കൂടുതൽ അപകടങ്ങൾ ഉണ്ടാകാത്തവിധത്തിൽ തീ അണച്ചു.



