റോഡിൽ പെയിൻ്റ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു
.
കൊയിലാണ്ടി: കോരപ്പുഴ ഓവർ ബ്രിഡ്ജിൽ പിക്കപ്പ് വാൻ മറിഞ്ഞ് റോഡിൽ പെയിൻ്റ് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്ക് ശേഷം 3 മണിയോടുകൂടിയാണ് വെങ്ങളം ബൈപ്പാസിൽ കോരപ്പുഴ ഓവർ ബ്രിഡ്ജിൽ പിക്കപ്പ് വാൻ മറയുകയും പെയിന്റ് റോഡിൽ പരക്കുകയും ചെയ്തത്. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും റോഡിൽ പെയിന്റ് ഒഴുകിയതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
.

.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം പമ്പ് ചെയ്ത് പെയിൻ്റ് നീക്കംചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, ലിനീഷ് എം, അനൂപ് എൻപി, നിധിൻരാജ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.



