KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന പരിസ്ഥിതി പ്രവർത്തകയായ പി.പി വാണിയെ ആദരിച്ചു

.
ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി കണ്ണങ്കടവ് ഗവ. ഫിഷറീസ് എൽ പി സ്കൂളിലെ മുതിർന്ന പരിസ്ഥിതി പ്രവർത്തകയായ 
പി പി വാണിയെ ആദരിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റുമായി സഹകരിച്ചാണ് വിദ്യാലയത്തിൽ പരിപാടികൾ നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പർ തെല്ഹ ആരിഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു.
.
.
ഭൂമിയോടുള്ള കരുതലും സ്നേഹവും പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ പ്രതീകം എന്നോണം ഭൂമിയുടെ മാതൃക സംഘടനയുടെ ബ്ലോക്ക് വൈസ് പ്രസിഡണ്ട്  വി പി ബാലകൃഷ്ണൻ  കുട്ടികൾക്ക് 
കൈമാറി. പല വകുപ്പുമായി സഹകരിച്ച് മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ചേമഞ്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിലാണി സ്കൂളിന് ഫലവൃക്ഷത്തൈ സമ്മാനിച്ചത്. 
.
.
പ്രധാന അധ്യാപകൻ കെ.ടി, ജോർജ്, കെ എസ് എസ് പി യു സെക്രട്ടറി എൻ.വി, സദാനന്ദൻ, പ്രസിഡണ്ട് വി, എം. ലീല എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!