KOYILANDY DIARY

The Perfect News Portal

നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം

അരിക്കുളം: നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം തിരുവങ്ങായൂർ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു. ജീവിതം അവനവനുവേണ്ടി മാത്രമല്ല, സമൂഹത്തിന് വെട്ടം പകരാൻ കൂടിയുള്ളതാണെന്നും, ആ തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പ്രവർത്തകരുടെ ജീവിതം സന്തോഷകരമാക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു.
അംഗങ്ങൾക്ക് സംഘടനാ ലക്ഷ്യവും പരിചയവും മുൻനിർത്തി ദിശാ ബോധത്തിന്റെ വെട്ടവും, സംഘടനാ ലക്ഷ്യത്തിന്റെ വഴികളും പകരുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യൂണിറ്റ് സെക്രട്ടറി യു. പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അംഗങ്ങൾ ക്യാമ്പിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.