KOYILANDY DIARY

The Perfect News Portal

സാദരം ശ്രീപത്മനാഭം പരിപാടിയുടെ സാമ്പത്തിക സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനെ ആദരിക്കുന്ന സാദരം ശ്രീപത്മനാഭം പരിപാടിയുടെ കൊയിലാണ്ടി മേഖലാ സാമ്പത്തിക സമാഹരണം ആരംഭിച്ചു. സെപ്റ്റംബർ 10ന് കാഞ്ഞിലശ്ശേരിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊരയങ്ങാട് ക്ഷേത്ര വാദ്യസ്ഥാനീയൻ ടി.ടി. ഷാജിയിൽ നിന്നും ആഘോഷ കമ്മിറ്റി ജനറൽ സിക്രട്ടറി റിജിൽ കാഞ്ഞിലശ്ശേരി ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ഗോപാലകൃഷ്ണൻ മാരാമുറ്റം അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, ടി.ടി. ഷാജി, റിജിൽ കാഞ്ഞിലശ്ശേരി, വി. മുരളീകൃഷ്ണൻ, പി.വി. മോഹനൻ, പി. പി. സുധീർ, എം.കെ. ശ്രീധരൻ, കെ.കെ. വിനോദ്, ഷിജില അഭിലാഷ്, എം.കെ വിഷ്ണു എന്നിവർ സംസാരിച്ചു.