KOYILANDY DIARY

The Perfect News Portal

RSS, CBI ഗൂഡാലോചനക്കെതിരെ സി.പി.ഐ(എം) പ്രതിഷേധ ജാഥ ആരംഭിച്ചു

കൊയിലാണ്ടി: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് CPIM പ്രതിഷേധ സംഗമം നടത്തുന്നു. സംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെ. ദാസൻ എം.എൽ.എ. ജാഥാ ലീഡറായി നടത്തുന്ന വാഹന പ്രചരണജാഥ കാട്ടിലപീടികയിൽനിന്ന് ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, പയ്യോളി ഏരിയാ സെക്രട്ടറി എം. പി. ഷിബു തുടങ്ങിയവർ നയിക്കുന്ന ജാഥ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവധ കേന്ദ്രങ്ങളിൽ നടക്കുന്ന  സ്വീകരണത്തിന് ശേഷം 19ന് വൈകീട്ട് 4 മണിക്ക് പയ്യോളിയിൽ സമാപിക്കും. .

സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജോർജ്ജ് എം. തോമസ് എം.എൽ.എ., പി. വിശ്വൻ മാസ്റ്റർ, പി. കെ. പ്രേംനാഥ് തുടങ്ങിയവർ പങ്കെടുക്കും

Advertisements

Leave a Reply

Your email address will not be published. Required fields are marked *