KOYILANDY DIARY.COM

The Perfect News Portal

ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27 നും തെരഞ്ഞെടുപ്പ് നടക്കും. ഫലപ്രഖ്യാപനം മൂന്ന് സംസ്ഥാനങ്ങളിലേതും മാര്‍ച്ച്‌ മൂന്നിനായിരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും ത്രിപുരയിലേയും മേഘാലയയിലേയും നാഗാലാന്‍ഡിലേയും മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

നിയമസഭകളുടെ കാലാവധി യഥാക്രമം മേഘാലയ മാര്‍ച്ച്‌ ആറിനും നാഗലാന്റ് മാര്‍ച്ച്‌ 13നും ത്രിപുര മാര്‍ച്ച്‌ 14നും അവസാനിക്കും. സിപിഐ എം അധികാരത്തിലുള്ള സംസ്ഥാനമാണ് ത്രിപുര. മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണമാണ്. നാഗാ പീപ്പീള്‍സ് ഫ്രണ്ട് ആണ് നിലവില്‍ നാഗലാന്റ് ഭരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!