ഡെൻ്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻ്റ് ട്രെയിനി നിയമനം
.
കോഴിക്കോട് ഗവ. ഡെൻ്റൽ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴിൽ ഡെൻ്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻ്റ് ട്രെയിനിയെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗ്യാർത്ഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ 11 ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഗവ. ഡെൻ്റൽ കോളേജ് എച്ച്.ഡി.സി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0495-2356781, 0495-2350598



