ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വായനാദിനം ആചരിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വായനാദിനം നാടക നടനും അദ്ധ്യാപകനുമായ വിനു കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. രചനകൾ കാലാതീതമാണെന്ന് വിനു കുറുവങ്ങാട് പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും കഥകൾ നൽകി വിദ്യാർത്ഥികളെ കൊണ്ട് വായിപ്പിച്ചിട്ടാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കൂടാതെ എല്ലാ വിദ്യാർത്ഥികളും വീട്ടുകാരെകൊണ്ടും അയൽക്കാരെകൊണ്ടും വായിപ്പിക്കാനും നിർദ്ദേശം നൽകി. ഹെഡ്‌മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു.

നിമിഷ ബൽജൻ (വാർഡ് കൌൺസിലർ), ദൃശ്യ ജിതേഷ്, അതുല്യ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. സ്‌കൂളിലെ വിദ്യാർത്ഥിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാലയത്തിലേക്ക് നൽകിയ പുസ്‌തകം വിനു കുറുവങ്ങാട് ഏറ്റുവാങ്ങി. കൂടാതെ 25-06-2026 ന് കഥ, കവിത, ഉപന്യാസം എന്നീ വിഷയങ്ങളിൽ സാഹിത്യ ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ശ്രീപ്രഭ ടീച്ചർ സ്വാഗതവും മോളി ടീച്ചർ നന്ദിയും പറഞ്ഞു.



