KOYILANDY DIARY.COM

The Perfect News Portal

അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കണം: വ്യാപാരി വ്യവസായി സമിതി

.
കോക്കല്ലൂർ: അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കോക്കല്ലൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പനായി ഇവന്റോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതിയുടെ ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. രഘുത്തമൻ, സി.എം. സന്തോഷ്, ഷാജി വീര്യമ്പ്രം, പി.കെ. ഷാജി, കെ. എൻ. സതീഷ് കുമാർ, നിസാർ പനായി, സി.പി. പ്രശാന്ത്, പരീദ് കോക്കല്ലൂർ, അബ്ദുൽ സലാം, നരേന്ദ്രൻ തനിമ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എൻ. സതീഷ് കുമാർ സെക്രട്ടറിയായും, ടി.കെ. സുരേന്ദ്രൻ പ്രസിഡണ്ടായും, നിസാർ പനായി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റിലെ വിവിധ ഭാഗങ്ങളിലെ വ്യാപാരികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Share news
error: Content is protected !!