KOYILANDY DIARY.COM

The Perfect News Portal

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; കേരളത്തെ വിഷ്ണു വിനോദ് നയിക്കും

.

രഞ്ജി ട്രോഫി 2026-27 സീസണില്‍ ആദ്യ മത്സരത്തിലെ സ്‌ക്വാഡിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11-ന് ജാര്‍ഖണ്ഡിനെതിരെ നടക്കുന്ന മത്സരത്തിലെ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോദ് കേരളത്തെ നയിക്കുന്നത്. അതേസമയം, സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, എംഡി നിധീഷ് തുടങ്ങിയ സീനിയര്‍ താരങ്ങളും സ്‌ക്വാഡിലുണ്ട്.

 

ജലജ് സക്സേനയും ആദിത്യ സാർവതെയും തിരികെ ടീമിലെത്തിയതും പ്രതീക്ഷകൾ നൽകുന്നുണ്ട്. 2024–25 രഞ്ജി ട്രോഫിയിൽ രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ ചരിത്ര കുതിപ്പിൽ നിർണായക പങ്ക് വഹിച്ചവരാണ് ഇരുവരും. ജാര്‍ഖണ്ഡിനെതിരെയാണ് രഞ്ജി ട്രോഫി ​ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം. ഒക്ടോബര്‍ 18-ന് ഒഡീഷയ്‌ക്കെതിരെയും ഒക്ടോബര്‍ 26-ന് ന് ബംഗാളിനെതിരെയും, നവംബര്‍ രണ്ടിന് ഗുജറാത്തിനെതിരെയുമാണ് ആദ്യ നാല് മത്സരങ്ങൾ. ജനുവരി 17ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ മഹാരാഷ്ട്രയെ നേരിടും. തുടർന്ന് ജനുവരി 24-ന് ഡല്‍ഹിക്കെതിരെയും, ഫെബ്രുവരി ഒന്നിന് സര്‍വീസസിനെതിരെയും ഇറങ്ങും.

 

Share news