KOYILANDY DIARY

The Perfect News Portal

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പു.ക.സ പ്രതിഷേധിച്ചു

നീതിക്കായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. പീഡനക്കേസിലെ പ്രതി ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും പ്രതിഷേധം അലയടിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പു ക സ മേഖല പ്രസിഡണ്ട് അഡ്വക്കേറ്റ് കെ സത്യൻ, യൂണിറ്റ് പ്രസിഡണ്ട് രഞ്ജിത്ത് ലാൽ, സെക്രട്ടറി ആർ കെ ദീപ എന്നിവർ നേതൃത്വം നൽകി.