KOYILANDY DIARY

The Perfect News Portal

മഴക്കാലം വരവായി: മുന്നറിയിപ്പുമായി അഗ്നി രക്ഷാസേന

മഴക്കാലം വരവായി: മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നി രക്ഷാസേന. വേനൽ കാലങ്ങളെ അപേക്ഷിച്ച് മഴക്കാലങ്ങളിൽ ആണ് കൂടുതൽ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ട് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കൊയിലാണ്ടി ഫയര്‍ സ്റ്റേഷൻ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്കായി മർപ്പിക്കുന്നു.
  • വെള്ളത്തിൽ വീണുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പുഴകൾ, കുളങ്ങൾ, തോടുകൾ, മറ്റു ജലാശയങ്ങൾ എന്നിവയ്ക്ക്  മുമ്പിലൊരു അപകട മുന്നറിയിപ്പ് ബോർഡുo സുരക്ഷ മുന്‍കരുതലും എടുക്കുക.
  • റോഡിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ വെക്കുക.
  • വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും റോഡിലേക്കും ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയോ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക.
Advertisements
  • വട വൃഷങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ചുറ്റും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത് അത് മറിഞ്ഞു വീഴാനുള്ള സാധ്യത കൂട്ടുന്നു ഇത്തരം വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
  • ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ മറ്റും വെട്ടി ഒഴിവാക്കുക.
  • കനത്ത മഴക്കോ, വെള്ളപ്പൊക്കത്തിനോ, ചുഴലിക്കാറ്റിനോ ഉള്ള മുന്നറിയിപ്പ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ശ്രദ്ധിക്കുക.