KOYILANDY DIARY

The Perfect News Portal

അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണം നൽകുക

കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൽ. അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണം നൽകുക, കാലോചിതമായി കൂലി വർദ്ധിപ്പിക്കുക, സേവന കാലാവധി പുന:പരിശോധിച്ച് വർദ്ധനവരുത്തുക, ഐഡൻ്റിറ്റി കാർഡ് നൽകുക എന്നി ആവശ്യങ്ങളുമായി കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. സി.ബി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ജിജീഷ് കുമാർ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ്റെ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ ആശ്വാസ നിധി വിതരണം റിട്ടയറീസ് അസോസിയേഷൻ ജില്ലാ എക്സി. അംഗം പി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. സമ്മേളനത്തിൽ എം.എം. രാജേന്ദ്രൻ, പി.പി. സുനിൽകുമാർ, കെ. വിനോദ് കുമാർ, കെ. സന്തോഷ് കുമാർ, വി. എസ്. സുജേഷ് എന്നിവർ സംസാരിച്ചു. എൻ. കെ. രാജീവൻ സ്വാഗതവും കെ. ശിവരാമൻ നന്ദിയും പറഞ്ഞു.
Advertisements