KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരും: മന്ത്രി സണ്ണി ജോസഫ്

.

കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ജനങ്ങൾ ഇനിയും സഹകരിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ തന്റെ പക്കൽ അത്ഭുത പ്രവർത്തികൾ ഒന്നുമില്ലെന്നുമായിരുന്നു മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വിച്ചിടുന്നപോലെ പെട്ടെന്ന് പരിഹരിക്കാവുന്ന വിഷയമല്ല ഇപ്പോൾ. ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്.

 

വൈദ്യുതി ബോർഡ് ചെയർമാനും ബോർഡ് അം​ഗങ്ങളുമായും കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ചൂട് കൂടുമ്പോൾ വൈ​ദ്യുതി ഉപയോഗം സ്വാഭാവികമായും കൂടും. അതിനാൽ പീക് സമയം ഉയർത്തേണ്ടി വന്നു. എസിയുടെ ഉപയോ​ഗവും വൈദ്യുതി വാഹനങ്ങളുടെ ചാർജിങും രാത്രിയിൽ വർധിച്ചു. ഇതും പ്രതിസന്ധിക്കിടയാക്കിയെന്നും മന്ത്രി പറഞ്ഞു.

 

Share news