KOYILANDY DIARY

The Perfect News Portal

പോസ്റ്റ് ഇൻ വിസിബിൾ ചിത്ര പ്രദർശനം ആരംഭിച്ചു. 22 വരെ തുടരും

പോസ്റ്റ് ഇൻ വിസിബിൾ ചിത്ര പ്രദർശനം ആരംഭിച്ചു. 22 വരെ തുടരും. സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദർശനം കൊയിലാണ്ടി കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ പ്രമുഖ സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മെയ് 22ന് അവസാനിക്കും. കലാകാരന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ ലൈവ് ഷോ കാണാനും അവസരമൊരുക്കുന്ന പ്രദർശനത്തിനിടയിൽ കുട്ടികൾക്കായുള്ള ചിത്രരചന ക്യാമ്പും നടക്കുമെന്ന് ഷോ ക്യൂറേറ്റർ ഡോ: ലാൽ രഞ്ജിത്ത് പറഞ്ഞു.
യു.കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്സ്. ഐ. ശിവദാസ്, വിജയരാഘവൻ ചേലിയ, രവികുമാർ ഊട്ടി, സായിപ്രസാദ് ചിത്രകൂടം, ബൽറാം, സന്തോഷ് പന്തലായനി എന്നിവർ സംസാരിച്ചു. വർഗീസ് കളത്തിൽ, ഗോവിന്ദൻ കണ്ണപുരം, ശ്രീകാന്ത് നെട്ടൂർ, അവിനാഷ്, ബിജി ഭാസ്കർ, പ്രശാന്ത് ഒളവിലം, പ്രഭ കുമാർ, കേണൽ സുരേശൻ, ഹരിണി ടിപാനി, രമേഷ് കോവുങ്ങൽ, സുരേഷ് ഉണ്ണി, വിപിൻ ദാസ് തുടങ്ങി നിരവധി പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്നു.
Advertisements