KOYILANDY DIARY

The Perfect News Portal

വ്യവസായിക വകുപ്പിൽ നിന്ന് വിരമിച്ച കെ വി ദേവാനന്ദന് യാത്രയയപ്പ് നിൽകി

വ്യവസായിക വകുപ്പിൽ നിന്ന് വിരമിച്ച, എൻ ജി ഒ യൂണിയൻ  ജില്ലാ കൗൺസിൽ അംഗം കെ വി ദേവാനന്ദന് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കൊയിലാണ്ടി പി ഡബ്ല്യു ഡി  റസ്റ്റ് ഹൗസിൽ  എൻ ജി ഒ യൂണിയൻ  ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് കെ രജീഷ്  അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എക്സ് ക്രിസ്റ്റിദാസ്, കെ മിനി ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജി സജിൽ കുമാർ, യൂ ഷീന, സിസി സതീശൻ  സംഘടനയുടെ മുൻകാല നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ  ഏരിയ സെക്രട്ടറി എസ് കെ ജെയ്സി സ്വാഗതവും ട്രഷറർ ഇ. ഷാജു നന്ദിയും പറഞ്ഞു,

Advertisements