KOYILANDY DIARY.COM

The Perfect News Portal

ചൂടിന് ശമനം: ഇന്ന് മുതൽ സംസ്ഥാനത്ത് വേനൽ മഴയെത്തും

.

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയെത്തും. കനത്ത ചൂടിൽ ജനങ്ങളും മറ്റ് ജീവജാലങ്ങളുമുൾപ്പെടെ വലിയ ബുദ്ധിമുട്ടിലായിരുന്നു. നിരവധി പേർക്കാണ് ഇതോടെ സൂര്യാതപം ഏറ്റത്. ഒരാൾ സൂര്യാഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളിൽ ലഭിച്ചിരുന്നെങ്കിലും അതൊന്നും ചൂടിന് ശമനമായിരുന്നില്ല. എന്നാൽ ഇന്ന് മുതൽ വേനൽ മഴ ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

 

സംസ്ഥാനത്ത് വേനൽ മഴയെത്തുന്നതോടെ വലിയ ആശ്വാസമായിരിക്കും ചൂടിനുണ്ടാകുക എന്നാണ് വിശ്വസിക്കുന്നത്. ഇത്തവണ ഇതുവരെ വേനൽ മഴ കുറവായതും ചൂടിന് കാരണമായി കാണുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്നും അറിയിച്ചു. 

Advertisements
Share news
error: Content is protected !!