KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

.

പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.

4,52,437 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. അടുത്തമാസം മുതൽ സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പരീക്ഷാഫല പ്രഖ്യാപനം കൂടിയാണിത്. 

Advertisements
Share news
error: Content is protected !!