KOYILANDY DIARY.COM

The Perfect News Portal

യൂകോ ബാങ്കിൽ അപ്രന്റീസാകാൻ അവസരം: 530 ഒഴിവുകൾ

.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ യൂകോ ബാങ്കിൽ അപ്രന്റീസാകാൻ അവസരം വന്നെത്തി. 530 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദ യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 29നുള്ളിൽ അപേക്ഷിക്കാവുന്നതാണ്. അം​ഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒരു പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കണം.

 

പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പഠനത്തിനിടെ അതത് ഭാഷ പഠിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ ഇളവുണ്ടാകും. 20 വയസ് പൂർത്തിയായവരാണ് അപേക്ഷിക്കേണ്ടത്. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി പ്രായം 28 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

 

അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം ആകെ 16,650 രൂപ ലഭിക്കും. ഇതിൽ 10,500 രൂപ ബാങ്കും 6,150 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായും നൽകും.

അപേക്ഷാ ഫീസ്.

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർ – 800 രൂപ

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ അപേക്ഷകർ – 600 രൂപ

എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾ – 200 രൂപ

Share news