പാട്ടരങ്ങ് എട്ടാം വാർഷികവും പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാര വിതരണവും
തിരുവങ്ങൂർ: പാട്ടരങ്ങ് കലാ സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷവും, പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാര വിതരണവും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് നിർവഹിച്ചു. പ്രസിദ്ധ നാടക – തിരക്കഥ രചയിതാവ് ശിവദാസ് പൊയിൽക്കാവാണ് ഈ വർഷത്തെ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാര ജേതാവ്. പാട്ടരങ്ങ് ഹാളിൽ നടന്ന ചടങ്ങിന് ഉണ്ണി മാടഞ്ചേരി അധ്യക്ഷത വഹിച്ചു.
.

.
അശോകൻ കോട്ട് മുഖ്യ ഭാഷണം നടത്തി. വാർഡു മെമ്പർ നിർമല, രഘുനാഥ് കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. ശിവദാസ് പൊയിൽക്കാവ് മറുമൊഴി നൽകി. ശിവാനന്ദൻ ക്ലമൻസി സ്വാഗതവും ശശികുമാർ. പി.കെ നന്ദിയും രേഖപ്പെടുത്തി. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പാട്ടരങ്ങ് കലാകാരൻമാരുടെ നാടൻ പാട്ട്, കരോക്കെ ഗാനാലാപനം, ഫോക് മ്യൂസിക് ബാൻ്റ് കോഴിക്കോട് അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ അരങ്ങേറി.



