KOYILANDY DIARY

The Perfect News Portal

പാലക്കാട് വയോധികൻ വെന്തുമരിച്ചു. അപകടം രക്ഷാപ്രവർത്തനത്തിനിടെ

പാലക്കാട് വയോധികൻ വെന്തുമരിച്ചു. അപകടം രക്ഷാപ്രവർത്തനത്തിനിടെ. പറളി കമ്പ മാരിയമ്മൻ കോവിലിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് ദാരുണ സംഭവം. കമ്പ നീലിക്കാട് കക്കോട്ടുപീടികയിൽ അബ്ദുൾ റഹിമാനാണ് (70) മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

തീ പടർന്നു പിടിക്കുന്നത് കണ്ട് കെടുത്താനുള്ള ശ്രമം നടത്തുന്നതിനിടെ അബ്ദുൾ റഹിമാൻ്റെ ശരീരത്തിലേക്കും തീപടരുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തീ പടർന്നു പിടിക്കുന്ന വിവരമറിയിച്ച് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ച ശേഷം വയോധികൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വയോധികൻ തീയണക്കാനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

പറളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷഹാനയുടെ പിതാവാണ് മരിച്ച അബ്ദുൾ റഹിമാൻ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പോലീസ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിൽ വച്ച് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ ജെറീന. മക്കൾ രഹ്‌ന, ഷഹ്‌ന ഷെഫീഖ്, കബറടക്കം കമ്പ – വള്ളിക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ വച്ച് നടക്കും.

Advertisements