പൂക്കാട് കലാലയത്തിൽ നൃത്താഞ്ജലി അരങ്ങേറി
.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിൽ കലാലയം അധ്യാപികമാർ ഒരുക്കിയ നൃത്താഞ്ജലി അരങ്ങേറി. ശശിലേഖ ഷിനു, ലജ്ന ഷോളി, നിഷ സന്തോഷ്, ജസ്ന അഭിനേഷ്, ബിസിത പ്രകാശ്, സന്ധ്യ വിഷ്ണു, ധന്യ യോഗേഷ്, അനുപ്രഭാ സുബേഷ്, നീതു ഋതുൽ, അനഘ ജിതേഷ്, ആര്യ ജിതിൻ, അമൃതപ്രിയ ഹരിഹരൻ, വീണ ശ്രീകാന്ത്, അനുവിന്ദദേവ് എന്നിവരാണ് അരങ്ങത്തെത്തിയത്.

ഇന്ന് സംഗീതമണ്ഡപത്തിൽ ആദിത്യദേവ് പുന്നയൂർ കുളം കച്ചേരി അവതരിപ്പിക്കും. ദേവ്ദത്ത് കൃഷ്ണ വയലിനിലും ഋഷികേഷ് രുദ്രൻ മൃദംഗത്തിലും സന്തോഷ് കണ്ണൂർ മുഖർശംഖിലും പക്കവാദ്യമൊരുക്കും.



