KOYILANDY DIARY

The Perfect News Portal

ഓപ്പറേഷൻ യെല്ലോ: അനർഹമായി കൈവശം വെച്ച 11 റേഷൻ കാർഡുകൾ പിടിച്ചെടുത്തു

കൊയിലാണ്ടി: ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മേപ്പയ്യൂർ, മഞ്ഞക്കുളം,വിളയാട്ടൂർ എന്നിവിടങ്ങളിൽ വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച 11 റേഷൻ കാർഡുകൾ പിടിച്ചെടുത്തു.

അനർഹ കാർഡുകൾ കൈവശം വെച്ച സർക്കാർ, ഗവൺമെൻ്റ്  സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കെതിരെ വകുപ്പ് തല നടപടികൾക്കായി നിർദ്ദേശം ചെയ്തു. താലൂക്കിൽ അനർഹമായി കൈവശം വെച്ച 388 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി വാങ്ങിയ റേഷൻ വിലയായി 898689 (എട്ട് ലക്ഷ° തൊണ്ണൂറ്റിയെട്ടായിരം അറനൂറ്റി എൺപത്തി ഒമ്പത് രൂപ) പിഴ ഈടാക്കി.

പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത്, റേഷനിംങ് ഇൻസ്പെക്ടർമാരായ എം. ശ്രീലേഷ്, പി. രാധാകൃഷ്ണൻ. കെ. ഷിംജിത്ത്. ജീവനക്കാരായ ജ്യോതി ബസു എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.

Advertisements