KOYILANDY DIARY

The Perfect News Portal

സയൻസ് ലാബ് നവീകരണം: പിടി ഉഷ എം.പിക്ക് നിവേദനം കൈമാറി

സയൻസ് ലാബ് നവീകരിക്കണം: പിടി ഉഷ എം.പിക്ക് നിവേദനം കൈമാറി.. കൊയിലാണ്ടി ഗവ.  വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ സയൻസ് ലാബിന്റെ നവീകരണത്തിനും സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണ കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രാജ്യസഭ അംഗം പിടി ഉഷ എം.പിക്ക് നിവേദനം കൈമാറി.
പയ്യോളിയിലെ വീട്ടിലെത്തിയാണ് നിവേദനം കൈമാറിയത്. എസ്.എസ്.ജി കൺവീനർ യു.കെ. ചന്ദ്രൻ്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് യു.കെ. ചന്ദ്രൻ പറഞ്ഞു.