കാർഡിയോളജി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് നൽകുന്നില്ല: കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി രോഗികൾ
.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി രോഗികൾ. കാർഡിയോളജി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് നൽകുന്നില്ലെന്ന് രോഗികൾ ആരോപിച്ചു. നൂറുകണക്കിന് പേരാണ് ക്യൂവിൽ നിൽക്കുന്നത്. 100 ഒപി ടിക്കറ്റുകൾ നൽകി കഴിഞ്ഞു എന്ന് അധികൃതർ അറിയിച്ചതായി രോഗികൾ പറഞ്ഞു. പുലർച്ചെ ആശുപത്രിയിൽ എത്തിയിട്ടും ടിക്കറ്റ് ലഭിച്ചില്ലെന്നും രോഗികൾ ആരോപിക്കുന്നു.

ആവശ്യത്തിനു ഡോക്ടർമാരും ആശുപത്രിയിൽ ഇല്ലെന്നാണ് ആരോപണം. ക്യൂവിൽ നിൽക്കുന്നവർക്കു പോലും ഒപി ടിക്കറ്റ് ലഭിക്കാതെ വന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. വലിയ തോതിലുള്ള ഫീസാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കാറുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാരായ രോഗികൾക്ക് ഗവൺമെന്റ് ആശുപത്രികളെ ആശ്രയിച്ചേ മതിയാകൂ. മതിയായ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.




