KOYILANDY DIARY.COM

The Perfect News Portal

അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പിച്ചു

.
കൊയിലാണ്ടി: വിയ്യൂർ കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര സമർപ്പിച്ചു. കൊടുങ്ങല്ലൂർ സുരേന്ദ്രൻ തമ്പുരാൻ, കൊടുങ്ങല്ലൂർ ക്ഷേത്ര പാരമ്പര്യ അടികൾ ത്രിവിക്രമൻ അടികൾ, അരീക്കണ്ടി ക്ഷേത്രം രക്ഷാധികാരി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി  മുണ്ടോട്ട്പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാട് സമർപ്പണം നിർവഹിച്ചു.
.
.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി. ശ്രീധരൻ, സെക്രട്ടറി സി. അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി. വിവിധ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും നൂറുകണക്കിന് ഭക്തജനങ്ങളും സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Share news
error: Content is protected !!