KOYILANDY DIARY

The Perfect News Portal

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറ് കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം നടത്തി. വ്യവസായി കെ.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. റീജ കക്കോടി, എൻ. പി. ഷാഹിദ എന്നിവർ സംസാരിച്ചു.