KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിനത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

.

കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിനത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. ഓണക്കാലത്തെ പൂ പറിക്കൽ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ചെണ്ടുമല്ലി കൃഷിക്ക് ആവശ്യമായ ചെണ്ടുമല്ലിത്തൈകൾ സ്‌കൂൾ സപ്പോർട്ട് ഗ്രൂപ്പ് സ്‌കൂൾ അധികൃതർക്ക് കൈമാറി. മുൻ ഗേറ്റിന് സമീപത്തായാണ് കൃഷിസ്ഥലം ഒരുക്കിയത്. നഗരസഭാ കൗൺസിലർ സി.കെ. ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 

സ്‌കൂൾ പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് ടി. ഷജിത എന്നിവർ ഏറ്റുവാങ്ങി. എസ്.എസ്.ജി. കൺവീനർ എം.ജി. ബൽരാജ്, പൂർവ വിദ്യാർത്ഥി ഫോറം കൺവീനർ എൻ.വി. വൽസൻ, ശ്രീലാൽ പെരുവട്ടൂർ, രൺജു, സ്‌റ്റാഫ് സെക്രട്ടറി നവീന എം. എന്നിവർ സംസാരിച്ചു.

Advertisements
Share news
error: Content is protected !!