KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന പുരുഷന്മാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണം

തിക്കോടി: മുതിർന്ന പുരുഷന്മാർക്കും കെഎസ്ആർടിസിൽ സൗജന്യ യാത്ര അനുവദിക്കണമെന്നും തിക്കോടി ടൗണിലെ യാത്രാദുരിതത്തിന് അണ്ടർപാസ് വഴി പരിഹാരം കാണണമെന്നും സീനിയർ സിറ്റിസൺസൺസ് ഫോറം തിക്കോടി യൂണിറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു.
.
.
ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാമചന്ദ്രൻ നായർ, ബാലൻ കേളോത്ത്, രവി നവരാഗ്, ബാലകൃഷ്ണൻ മണിയോത്ത് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Share news