KOYILANDY DIARY

The Perfect News Portal

പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: ഇത്തവണയും പലിശനിരക്കിൽ മാറ്റം വരുത്താത്ത വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ.

തുടർച്ചയായി ഏഴാം തവണയാണ് പലിശനിരക്കിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നും ഉപഭോക്തൃ വിലസൂചികപണപ്പെരുപ്പം 4.5% ആയിരിക്കുമെന്നും വ്യക്തമാക്കി.