വായനാദിനത്തിൽ ‘ചങ്ങാതിക്ക് ഒരു പുസ്തകം’ പദ്ധതിയുമായി നമ്പ്രത്ത്കര യുപി സ്കൂൾ
.
കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്കൂളിൽ വായന ദിനാഘോഷം മുരളീധരൻ നടേരി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പേരിൽ മുഴുവൻ കുട്ടികളും അധ്യാപകരും പുസ്തകങ്ങൾ കൈമാറി. ഇന്നുമുതൽ ഒരു മാസം വരെയുള്ള വായന മാസാചാര പരിപാടികൾക്ക് ഇതോടെ തുടക്കമായി. കഴിഞ്ഞവർഷം വായന ചലഞ്ചിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കും, അധ്യാപകർക്കുമുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക സുഗന്ധി ടി.പി, പിടിഎ പ്രസിഡണ്ട് രഞ്ജിത് നിഹാര, വിദ്യാരംഗം കൺവീനർ സിന്ധു കെ കെ, സൗമിനി പി എം, ജിതിൻ സി എന്നിവർ സംസാരിച്ചു.



