KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവിലെ വീട്ടമ്മയുടെ കൊലപാതകം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

കൊയിലാണ്ടി: പൊയിൽക്കാവിലെ വീട്ടമ്മയുടെ കൊലപാതകം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് രാവിലെയാണ് പൊയില്‍ക്കാവ് ബീച്ച് റോഡിൽ പാറക്കൽതാഴ നാല് സെൻ്റ് കോളനിയിലെ സുധ (57) കൊല്ലചെയ്യപ്പെടുന്നത്. കൊലയ്ക്കുശേഷം ഭർത്താവ് കുട്ടികൃഷ്ണൻ ഫോൺ സ്വച്ച് ഓഫ് ചെയ്ത് ഒളിവിലാണുള്ളത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തിയിട്ടുണ്ട്.

ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നിഗമനം. കൃഷ്ണൻ കുട്ടി മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റും.

Share news
error: Content is protected !!