KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂരിൽ  “എം.ടിയുടെ സർഗലോകം” പരിപാടി സംഘടിപ്പിച്ചു

.
മേപ്പയ്യൂർ: കെ എസ് എസ് പി യു 34-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മേപ്പയൂരിൽ “എം.ടിയുടെ സർഗലോകം” പരിപാടി സംഘടിപ്പിച്ചു. ജില്ലാ സാംസ്കാരിക വേദി ചെയർമാൻ കെ. പി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. സൂര്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി. എം.ടി കാലത്തോടും, കലുഷമായ ജീവിതത്തോടും കാഴ്ചകളോടും നിരന്തരം സംവദിച്ച പ്രതിഭാശാലി ആയിരുന്നെന്നും, വൈയക്തികവും സാമൂഹികവുമായ അലോസരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസം അവസാന വാരത്തിൽ കോഴിക്കോട് വെച്ചാണ് പരിപാടി നടക്കുന്നത്. 
സ്റ്റേറ്റ് കൗൺസിലർ വി.പി നാണു മാസ്റ്റർ, എം.എം കരുണാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി മെമ്പർ എ. എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ.കെ  ജനാർദനൻ, ജില്ലാ വനിതാ വേദി കൺവീനർ സുമതി ടീച്ചർ, യുണിറ്റ് സെക്രട്ടറി ആർ.വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും യൂണിറ്റ് കൺവീനർ വി.ഒ. ഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!