KOYILANDY DIARY

The Perfect News Portal

എം.ആർ. മുരളിയുടെ ഇടപെടൽ: കൊല്ലം പിഷാരികാവ് അയ്യപ്പസേവാ കേന്ദ്രം പ്രവർത്തനസജ്ജം

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ അയ്യപ്പ സേവാ കേന്ദ്രം പ്രവർത്തനസജ്ജം. ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളിയുടെ കർശന നിർദ്ദേശം വന്നതോടെയാണ് അന്നദാനം വേണ്ടെന്ന പിഷാരികാവ് ദേവസ്വത്തിന് മുൻ നിലപാടിൽ നിന്ന് പിറകേട്ട് പോകേണ്ടി വന്നത്. കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ ഇത്തവണ സേവാ കേന്ദ്രത്തിൽ ആന്നദാനം വേണ്ടന്ന് വെക്കുകയായിരുന്നു. ഇത് ചില തൽപ്പരകക്ഷികളുടെ ഇടപെടലിൻ്റെ ഭാഗമായാണെന്ന് ആരോപണം ഉയരുകയുംചെയ്തു.

ക്ഷേത്രത്തിനടുത്ത് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയ്ക്ക് ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ദേവസ്വം നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചതെന്നും. ഇതിനെതിരെ അയ്യപ്പ ഭക്തരുടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അതിനിടയിൽ ക്ഷേത്ര ചിറ്റിനോട് ചേർന്ന് ഒരു സംഘടനയുടെ നേതൃത്വത്തിൽ പന്തൽപണി ആരംഭിക്കുകയും ചെയ്തു.

ഇതേ തുടർന്ന് കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മലബാർ ദേസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കർശന നിർദ്ദേശ നൽകിയത്. സാധാരണപോലെ ഒരു മാറ്റവും കൂടാതെ ഇത്തവണയും അന്നദാനവും വിശ്രമ സൌകര്യവും ഉൾപ്പെടെ നടത്തണമെന്ന് അദ്ധേഹം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് പന്തലിൻ്റെ നിർമ്മാണം പൂർത്തിയാക്കി സ്വാമിമാർക്ക് വിശ്രമിക്കാനും അന്നദാനത്തിനുമുള്ള സൌകര്യം ഒരുങ്ങിയത്.

Advertisements

കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുമുള്ള സൌകര്യവും, വിശാലമായ ഊട്ടുപുരയും ഓരേസമയം ഇരുനൂറിലധികം ഭക്തർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സംവിധാനവും ഒരുക്കിയട്ടുണ്ട്. തുടർന്ന് ഇന്ന് കാലത്ത് മുതൽ തന്നെ സേവാ കേന്ദ്രത്തിലേക്ക് അയ്യപ്പ ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രാഫിക് പ്രശ്നം കണക്കിലെടുത്ത്  കേന്ദ്രത്തിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരെ നിർത്തേണ്ടതുണ്ട്., വൈകുന്നേരങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാധ്യത.