KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ക്ഷേത്രക്കുളം കാവ് വികസനത്തിന് ഫണ്ട് അനുവദിച്ചതിന് എംഎൽഎക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു

.
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗദേവീ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം കാവ് സംരക്ഷണത്തിന് സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച എംഎൽഎ കെ. പ്രവീൺ കുമാറിന് ഭക്തജനകൂട്ടായ്മ -ടീം സക്സസ് അനുമോദിച്ചു. MLA പ്രവീൺ കുമാറിൻ്റെ വസതിയിലെത്തിയ ടീം സ്നേഹോപഹാരം നൽകി ആദരിച്ചു. ക്ഷേത്രം അംഗീകരിച്ച മാസ്റ്റർ പ്ലാനിനെക്കുറിച്ച് പ്രാഥമികമായ ചിലവിവരങ്ങളും എംഎൽഎക്ക് കൈമാറി. ടി ഒ. ശശിധരൻ, യൂ വി ബാബുരാജ്, ഷാനി, പിവി, മിഥുൻ ഉണ്ണിക്കുട്ടൻ, ഷിംജിത്, വിനോദ് പാവറുകണ്ടി, ശിവൻ പി വി, സതീഷ് വരട്ടഞ്ചേരി എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!