സ്വർണവില കൂടി; പവന് 1,07,440 രൂപ
.
സംസ്ഥാനത്ത് സ്വർണവില കൂടി. 320 രൂപ കൂടി പവന് 1,07,440 രൂപയായി. 13,430 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഇന്ന് 40 രൂപയാണ് ഗ്രാമിന് കൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.




