KOYILANDY DIARY.COM

The Perfect News Portal

വൈദ്യൂതി ചാർജ്ജ് വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് പവർകട്ടിനെ തുടർന്ന് നട്ടംതിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യൂതി ചാർജ്ജ് വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി മന്ത്രി സണ്ണി ജോസഫ്. അധിക പണം നൽകി വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാകുന്ന ബാധ്യത ജനങ്ങൾക്ക് മേൽ ചുമത്താനാണ് വകുപ്പ് തീരുമാനം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാവില്ല എന്നാണ് വൈദ്യുതി മന്ത്രി വിഷയത്തിൽ നൽകിയ പ്രതികരണം.

അതേസമയം, നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് വൈദ്യുതി പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC ) യെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തുടർച്ചയായ പവർകട്ടിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇടപെടൽ. പീക് സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കാൻ ആണ് സർക്കാർ ഒരുങ്ങുന്നത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.

Share news