ആർട്ടിസ്റ്റ് ശശി കോട്ടിനെ അനുസ്മരിച്ചു
.
പുക്കാട്: പുക്കാട് കലാലയം ചിത്രകലാ വിഭാഗം അധ്യാപകനും പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിൻ്റെ രണ്ടാം ഓർമ്മ ദിനം ‘ നിലാവ്-2026 ‘ പ്രശസ്ത നാടക പ്രവർത്തകൻ എം കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ആർടിസ്റ്റ് യു കെ രാഘവൻ അനുസ്മരണഭാഷണം നടത്തി. രണ്ടുദിവസങ്ങളിലായി നടന്ന ചിത്ര ശില്പശാലയിൽ 30 ചിത്രകാരന്മാർ ചിത്രങ്ങൾ വരച്ച് വർണ്ണാഞ്ജലി സമർപ്പിച്ചു.
.

.
ചിത്ര പ്രതിഭയ്ക്കുള്ള ശശി കോട്ട് സ്മാരക വർണമുദ്രാ പുരസ്കാരം കുമാരി ടി. അലോനയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസും ധന്യതാ പത്രം ആർട്ടിസ്റ്റ് എ കെ രമേശും സ്നേഹനിധി ആർട്ടിസ്റ്റ് സുരേഷ് ഉണ്ണിയും സമ്മാനിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സരീഷ് കെ. കെ, ബാലൻ കുനിയിൽ, കാശി പൂക്കാട്,ഏ കെ രമേശ്, കുമാരി അലോന എന്നിവർ സംസാരിച്ചു. ഉണ്ണി കുന്നോൽ സ്വാഗതവും ശ്രീജ കെ പൗർണമി നന്ദിയും പറഞ്ഞു.



