KOYILANDY DIARY

The Perfect News Portal

ചികിത്സാ ധനസഹായം കൈമാറി

കൊയിലാണ്ടി: ചികിത്സാ ധനസഹായം കൈമാറി.. കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ ഓട്ടം സഹപ്രവർത്തകനും ഇരു വൃക്കകളും തകരാറിലായ കീഴരിയൂർ കിഴക്കയിൽ രാമകൃഷ്ണൻ്റെ ചികിത്സക്കും, ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ പുത്തൻപുരയിൽ സജീഷിൻ്റെ കുടുംബത്തിനും ആശ്വാസമായി. നിശ്ചിത സമയത്തിനുള്ളിൽതന്നെ തുക കണ്ടെത്തി കുടുംബത്തെ ഏൽപ്പിച്ച് വേറിട്ട മാതൃകയായിരിക്കുകയാണ് തൊഴിലാളികൾ. 
കൊയിലാണ്ടി ഓട്ടോ- കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് രണ്ടിനാണ് തൊഴിലാളികൾ സർവ്വീസ് നടത്തി തുക സ്വരൂപിച്ചത്. പിരിച്ചെടുത്ത തുക കുടുംബത്തിന് കൈമാറി. 3,10,824 രുപയാണ് ആകെ പിരിഞ്ഞ് കിട്ടിയത്. 3316 രൂപ മാത്രമാണ് ഇതിനായി ചിലവ് വന്നിട്ടുള്ളത്. ബാക്കി തുകയിൽ നിന്ന് 267,508 രൂപ രാമകൃഷ്ണനും, 40.000 രുപ സജീഷിൻ്റെ കുടുംബത്തിനും കൈമാറി. 
ഇരുവരുടെയും വീടുകളിൽവെച്ച് നടന്ന് ചടങ്ങിൽ എ. സോമശേഖരൻ, എ.കെ. ശിവദാസ്, നിഷാദ്, സിലിത്ത്, ബാബു, സുരേഷ്, റാഫി, ഷാജി എന്നിവർ സംബന്ധിച്ചു. ഈ സദ് കർമ്മത്തിൽ പങ്കെടുത്ത മുഴുവൻ ഓട്ടോ തൊഴിലാളികളെയും ഓട്ടോ- കോഡിനേഷൻ കമ്മിറ്റി അഭിനന്ദിച്ചു.