KOYILANDY DIARY

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടക്കുന്നു. ജൂലൈ 30ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് “മഹാഗണപതി ഹോമം” നടക്കുന്നത്. പേരും നാളും നൽകി ഭക്തജനങ്ങൾക്ക് മുൻകൂട്ടിഗണപതി ഹോമം ബുക്ക് ചെയ്യാവുന്നതാണ്.
കൂടാതെ രാമായണ മാസാചരണം വിപുലമായ രീതിയിൽ നടക്കുന്നു. നിത്യേന വിശേഷാൽ പൂജകളും ഭഗവതിസേവയും ഗണപതിഹോമവും നടക്കുന്നു. എല്ലാ ദിവസവും രാമായണ പാരായണവും ഭജനയും ഉണ്ട്. രാവിലെ 8.30 മുതൽ പ്രസാദ വിതരണം, 9 മണി മുതൽ രാമായണ മാഹാത്മ്യത്തേക്കുറിച്ച് പി. രാജലക്ഷ്മി ടീച്ചർ നടത്തുന്ന പ്രഭാഷണം.