KOYILANDY DIARY.COM

The Perfect News Portal

കേടായ ബസ്സ് എടുത്തുമാറ്റാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം

 

മൂടാടി: നന്തി ഫ്ലൈ ഓവറിനു സമീപം കേടായ ബസ്സ് എടുത്തുമാറ്റാത്തത് കാരണം വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ദുരിതത്തിൽ. 3 ദിവസത്തോളമായി, നന്തി ഫ്ലൈഓവർ ഇറങ്ങുന്ന ഭാഗത്ത് വീരവഞ്ചേരി റോഡിൻ്റെ എതിർവശത്തായി ദേശീയ പാതയിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒരേ കിടപ്പാണ്, ഏറ്റവും തിരക്കേറിയതും, നിരന്തരം അപകടം പതിയിരിക്കുന്നതുമായ NHൽ ഇങ്ങന  അലസമായി ബസ്സ് നിർത്തിയിട്ടതിൽ നാട്ടുകാരിൽ പ്രതിഷേധം ഉയരുകയാണ്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ബസ് അവിടെനിന്ന് മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. 

Share news