KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക്

വിദ്യാർത്ഥിനിയോട് അപമര്യാതയായി പെരുമാറിയ കണ്ടക്ടർക്കെതിരെ പ്രതിഷേധം.. സംഘർഷത്തെ തുടർന്ന് മിന്നൽ പണിമുടക്ക്.. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലാണ് ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ഇതോടെ നൂറ് കണക്കിന്‌ യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഗാർഡൻസ് ബസ്സിലെ കണ്ടക്ടർ പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു ഒരു സംഘം എസ്.എഫ്.ഐ. പ്രവർത്തകർ ഗാർഡൻസ് ബസ്സിൽ കൊടികെട്ടി ബസ്സ് തടയുകയായിരുന്നു. കണ്ടക്ടർ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. എന്നാൽ കണ്ടക്ടർ ഡബിൾ ബെല്ലടിച്ച് കുട്ടികളുടെ നേരെ ബസ്സ് കയറ്റാൻ ശ്രമിക്കുകയായിരുന്നു
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇരു കൂട്ടരേയും വിളിപ്പിച്ചിരുന്നുവെന്നും പ്രശ്നം പരിഹരിച്ചതായും സി. ഐ എൻ. സുനിൽ കുമാർ പറഞ്ഞു. എന്നാൽ പ്രശ്നം പരിഹരിച്ചില്ലെന്നാണ് എസ്എഫ്ഐ നേതാക്കൾ പറയുന്നത്. ബസ്സ് തടഞ്ഞതിനെ തുടർന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന മുഴുവൻ ബസ്സുകളും ട്രിപ്പ് കാൻസൽ ചെയ്യുകയായിരുന്നു. ഇതിനിടെ സി.ഐ സ്ഥലത്തെത്തി ബസ് പോകാൻ സംവിധാനം ഒരുക്കിയങ്കിലും ബസ്സ് ജീവനക്കാർ പണിമുടക്കുമായി മുമ്പോട്ട് പോകുകയാണ് ഉണ്ടായത്.
Advertisements
മിന്നൽ പണിമുടക്ക് നടന്നതോടെ ജനം നോട്ടോട്ടമോടുകയായിരുന്നു. കാലത്ത് ആറ് മണിക്ക് വീട്ടിൽ നിന്ന് പലയിടത്തായി ജോലിക്ക് വന്നവർ എങ്ങനെയെങ്കിലും വീട്ടിൽ എത്താനുള്ള തിരക്കിലായിരുന്നു. അതിനിടയിൽ നടന്ന മിന്നൽ പണിമുടക്കിനെതിരെ ശക്തമായ പ്രതിഷേധവും ഇവർ അറിയിച്ചു. കൊയിലാണ്ടി സി.ഐയും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.