KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു വായനാവാരം ആചരിച്ചു

.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാവാരം ആചരിച്ചു. കൊയിലാണ്ടി ആസാദി ഹാളിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരൻ റിഹാൻ റാഷിദ് മുഖ്യപ്രഭാഷണം നടത്തി. കവി മോഹനൻ നടുവത്തൂർ, ബാലകൃഷ്ണൻ മേപ്പയിൽ, എം ഊർമ്മിള, കുസുമലത, എം.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!